Skip to main content

സൗജന്യ തൊഴില്‍ പരിശീലന കൗണ്‍സിലിംഗ്

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയിലൂടെ നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനുള്ള കൗണ്‍സിലിംഗ് ഫെബ്രുവരി അഞ്ചിന് രാവിലെ  10.30 ന് മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടത്തും.  ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍, കുടുംബശ്രീ തൊഴിലുറപ്പ്, ആശ്രയ കുടുംബാംഗങ്ങള്‍ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം.   പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയില്‍ നിയമനം നല്‍കും. കോഴ്‌സുകള്‍ ഫുഡ് ആന്‍ഡ് ബിവരേജ് സര്‍വ്വീസ്, റിട്ടേയല്‍ അസോസിയേറ്റ്.  യോഗ്യത എസ്.എസ്.എല്‍.സി.  ഫോണ്‍ 9074611961, 04832 733470.

 

date