പോസ്റ്റല്‍ ക്യാമ്പയിന് ബോധവല്‍ക്കരണ ക്ലാസ്സ്
ദേശീയ കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ലെപ്രസി യൂണിറ്റും ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രവും വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പോസ്റ്റല്‍ ക്യാമ്പയില്‍, ബോധവല്‍ക്കരണ ക്ലാസ്സ്, പ്രതിജ്ഞയെടുക്കല്‍ എന്നിവ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്കൂളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഷഫിന അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഭിലാഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മറിയുമ്മ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍ മുഖ്യാപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം. അബ്ദുല്‍ ഹമീദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ഊരകം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഹഫിസ് റഹ്മാന്, ഹെല്‍ത്ത് ഇന്‍സ്പെടര്‍മാരായ അബ്ദുല്‍ ലത്തീഫ്, ഫാറൂഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരീഷ്.കെ, നോണ്‍ മെഡിക്കല്‍ ഓഫീസര്‍ സൂപ്പര്‍ വൈസര്‍ നസീബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments