Post Category
എന്റെ വീട് ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് നടപ്പാക്കുന്ന എന്റ വീട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ക്ക് അപേക്ഷിക്കാം. പരമാവധി 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,20,000 ല്‍ താഴെയുള്ളവര്‍ക്ക് 7.50 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപവരെയും മൂന്ന് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എട്ട് ശതമാനം പരിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. ഫെബ്രുവരി അഞ്ച് മുതല്‍ ജില്ലാ ഓഫീസില്‍ നിന്ന് അപേക്ഷ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.സയെരറര.രീാ ല്‍ ലഭിക്കും.
date
- Log in to post comments