Skip to main content

പോക്‌സോ ആക്ട് സെമിനാര്‍ ഇന്ന്

ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മലപ്പുറം പ്രസ് ക്ലബുമായി സഹകരിച്ച് ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 (പോക്‌സോ) സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ന് (ഫെബ്രുവരി 6) ഏകദിന സെമിനാര്‍ നടത്തും. രാവിലെ 10 ന് മലപ്പുറം ഹോട്ടല്‍ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രൊബേഷനറി ഓഫീസര്‍ അഷ്‌റഫ് കാവില്‍ വിഷയാവതരണം നടത്തും. പോക്‌സോയുടെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ഗൗരി ടീച്ചര്‍, പോലീസും പോക്‌സോയും എന്ന വിഷയത്തില്‍ തിരൂര്‍ സി.ഐ. അബ്ദുല്‍ ബഷീര്‍ പി. എന്നിവര്‍ സംസാരിക്കും.  ജില്ലാസാമൂഹ്യ നീതി ഓഫീസര്‍ പി.സുഭാഷ് കുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് പി.സമീല്‍, സെക്രട്ടറി സുരേഷ് എടപ്പാള്‍ എന്നിവര്‍ പങ്കെടുക്കും.

date