Skip to main content

കാവുകളുടെ വിവരശേഖരണം നടക്കുന്നു

     സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നിലവിലുള്ള കാവുകളുടെ  വിവര ശേഖരണം നടത്തുന്നു.  കാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ മുന്നോടിയായാണ് വിവരശേഖരണം നടത്തുന്നത്. ജില്ലയിലെ കാവുകളുടെ വിവരങ്ങള്‍ താഴെ പറയുന്ന നമ്പറുകളിലോ, ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ അറിയിക്കുവാന്‍ താല്‍പര്യപ്പെടുന്നു. കാവിന്റെ പേര്, ഗ്രാമപഞ്ചായത്ത് / മുന്‍സിപ്പാലിറ്റിയുടെ പേര്, ഉടമസ്ഥാവകാശം, ജീവജാലങ്ങള്‍, കാവിനോടനുബന്ധിച്ചുള്ള കുളങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. അയക്കേണ്ട വിലാസം : പ്രൊഫ.ആര്‍.വി. ഇബ്രാഹീം ,ആര്‍.വി. ഹൗസ്, ഫറൂഖ് കോളേജ് പി.ഒ ,കോഴിക്കോട്, പിന്‍കോഡ് - 673 632 ,ഫോണ്‍ : 9496716385, 9995625130 , 8129398231

 

date