Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏകദിന ശില്പശാലയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ വാഹന ഗതാഗത വ്യവസായ മേഖലയിലെ ഉടമ/തൊഴിലാളി പ്രതിനിധികള്‍ക്കായി മാര്‍ച്ച് ഒന്നിന് പത്തടിപ്പാലത്തുളള പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ ഏകദിന ശില്പശാലയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.എസ്.സ്‌കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍മാരായ പി.റ്റി.പോള്‍, എന്‍.ഡി.ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. വര്‍ദ്ധിപ്പിച്ച ആനുകൂല്യങ്ങളെക്കുറിച്ചും ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തെക്കുറിച്ചും ചെയര്‍മാന്‍ സംസാരിച്ചു. സാങ്കേതിക വിദ്യയെക്കുറിച്ച് ഐ.ടി.ഐ പ്രതിനിധികള്‍ വിശദീകരിച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
date
- Log in to post comments