നീതം - നീതിക്കായൊരു കൂട്ടായ്മ' പുരുഷന്‍മാരും അയല്‍ക്കൂട്ടത്തിലേക്ക്
കാക്കനാട്: കുടുംബശ്രീ ജെന്‍ഡര്‍ ക്യാംപെയിന്റെ ഭാഗമായി കേരളമൊട്ടാകെ അയല്‍ക്കൂട്ടങ്ങളില്‍ അയല്‍ക്കൂട്ട സംഗമവും കുടുംബ സംഗമവും - '്‌നീതം 2018' ഫെബ്രുവരി 10 ന് നടക്കും. കുടുംബസംഗമത്തില്‍ ഓരോ അയല്‍ക്കൂട്ടാംഗങ്ങളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളുടെ രേഖപ്പെടുത്തലും ചര്‍ച്ചകളും നടക്കും.
അയല്‍ക്കൂട്ടതല മാപ്പിംഗ്, ചലച്ചിത്ര പ്രദര്‍ശനം, സി ഡി എസ് സംഗമം എന്നിവയെല്ലാം പ്രചാരണത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് എതിരെയുളള പ്രതിരോധ നടപടികളും തുടര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രാദേശിക കൂട്ടായ്മയുടെ പങ്ക് വളര്‍ത്തുക എന്നതാണ് നീതം 2018 ന്റെ ലക്ഷ്യം. ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും പ്രതേ്യക പരിശീലനം ലഭിച്ച ഫെസിലിറ്റേറ്ററുടെ നേതൃത്വത്തിലായിരിക്കും യോഗം. സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രതേ്യക സോഫ്റ്റ്‌വെയറും കുടുംബശ്രീ തയാറാക്കിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ജില്ലാതലത്തില്‍ രണ്ടു പരിശീലന പരിപാടികളും സംഘടിപ്പിച്ചു.
![]()
- Log in to post comments