അറിയിപ്പുകള്‍
ഓപ്പണ്‍ ജിംനേഷ്യം; ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ജെ.എല്‍.എന്‍ സ്റ്റേഡിയം കലൂരില്‍ തയാറാക്കുന്ന ഓപ്പണ്‍ ജിംനേഷ്യത്തിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു സ്ഥാപിച്ചു നല്‍കുന്നതിനായി അംഗീകാരവും യോഗ്യതയുമുളളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് 12 വരെ. ടെന്‍ഡര്‍ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ബന്ധപ്പെടണം.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് ഈ മാസം ആറ്, 12, 13, 19, 20, 26, 27 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 10-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 31-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തുവച്ചും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
വാഹന ലേലം
കൊച്ചി: സംസ്ഥാന ട്രഷറി വകുപ്പിന്റെ ഉടമസ്ഥതയിലുളള കെ.എല്‍.01 എ.എസ് 7940 മാരുതി ഒമ്‌നി വാന്‍ മാര്‍ച്ച് 12-ന് രാവിലെ 11.30 ന് നിലവിലെ സ്ഥിതിയിലും അവസ്ഥയിലും മൂവാറ്റുപുഴ ജില്ലാ ട്രഷറി വളപ്പില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814962.
റാങ്ക് ലിസ്റ്റ് റദ്ദായി
കൊച്ചി: ജില്ലയില്‍ വിവധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് തസ്തികയുടെ (നേരിട്ടുളള വിജ്ഞാപനം കാറ്റഗറി നമ്പര്‍ 045/2015) 2016 ആഗസ്റ്റ് 31-ന് 552/15/ഡിഒഇ നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടിക അതിന്റെ പരമാവധി കാലാവധിയായ മൂന്ന് വര്‍ഷ് 2019 ആഗസ്റ്റ് 30-ന് അര്‍ദ്ധരാത്രി പൂര്‍ത്തീകരിച്ചതിനാല്‍ റദ്ദായിരിക്കുന്നതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments