Post Category
കുടിശിക ഈടാക്കാന്‍ വസ്തുലേലം
മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് വില്ലേജില്‍ സര്‍വെ നമ്പര്‍ 326/11ല്‍ 03.71 ആര് വസ്തു (തണ്ടപ്പേര് നമ്പര്‍ 1744) ഖാദി കുടിശിക ഈടാക്കുന്നതിനായി അടുത്ത മാസം 16ന് രാവിലെ 11 മണിക്ക് കല്ലൂര്‍ക്കാട് വില്ലേജ് ഓഫീസില്‍ പൊതു ലേലത്തില്‍ വില്‍പ്പന നടത്തും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ നിന്നും അറിയാം. ഈ ലേലത്തിന് സര്‍ക്കാര്‍ ലേലത്തിന്റെ എല്ലാ നിബന്ധനകളും ബാധകമാണെന്ന് മൂവാറ്റുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments