ഫോട്ടോഗ്രഫി കോഴ്‌സ്
കൊച്ചി: സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്റെയും കോട്ടയം പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പരിവര്‍ത്തിത ക്രൈസ്തവ/ശുപാര്‍ശിത വിഭാഗത്തിലെ യുവതീ യുവാക്കള്‍ക്കായി ഏപ്രില്‍ മുതല്‍ നാല് മാസക്കാലത്തേക്ക് സര്‍ട്ടിഫിക്കറ്റോടുകൂടിയ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തുന്നു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായതും 18 മുതല്‍ 40 വയസുവരെ പ്രായമുളളവരുമായ ഫോട്ടോഗ്രഫിയില്‍ തത്പരരായ 10 പേരെയാണ് സൗജന്യ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1,20,000 രൂപ വരെയും വരുമാനമുളള കുടുംബങ്ങളിലെ അംഗങ്ങളാണ് അപേക്ഷിക്കേണ്ടത്. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചിന് മുമ്പായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍, നാഗമ്പടം, കോട്ടയം വിലാസത്തില്‍ ലഭിക്കണം. ആവശ്യമുളള വിദ്യാര്‍ഥികള്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിലേക്ക് അഞ്ച് ലക്ഷം രൂപ വരെ മതിയായ ജാമ്യ വ്യവസ്ഥയില്‍ പ്രതിവര്‍ഷം ആറ് ശതമാനം പലിശ നിരക്കില്‍ വായ്പയും കോര്‍പറേഷന്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0481-2564304, 9400309740 ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടാം.
- Log in to post comments