Post Category
മുളവുകാട് ഗ്രാമ പഞ്ചായത്ത്; ആലോചനാ യോഗം
കൊച്ചി: എം.പി.ഹൈബി ഈഡന് സന്‍സദ് ഗ്രാമമായി തിരഞ്ഞെടുത്ത മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവില്‍ എല്ലാ വകുപ്പുകളില്‍ നിന്നും പരമാവധി സഹായത്തോടെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും വേണ്ടിയുളള ആലോചനാ യോഗം എം.പി യുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് ഒമ്പതിന് വൈകിട്ട് നാലിന് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തുന്നു. ഓരോ ജില്ലാതല മേധാവികളും എത്തരത്തിലുളള സഹായം ചെയ്യാന്‍ കഴിയും എന്നുളളതിന്റെ പ്രൊപ്പോസലുകള്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments