Skip to main content

ജില്ലയിൽ 31724 കുട്ടികൾ പരീക്ഷഹാളിലേക്ക്

കാക്കനാട്: ജില്ലയിൽ ഈ വ൪ഷം എസ്.എസ്.എൽ.സി പരീക്ഷക്ക് തയ്യാറെടുക്കുന്നത് 31724 വിദ്യാ൪ത്ഥികൾ.  മാ൪ച്ച് 10 ന് ആരംഭിക്കുന്ന പരീക്ഷകൾ മാ൪ച്ച് 26 ന് അവസാനിക്കും. ജില്ലയിലാകെ 55 ക്ലസ്റ്ററുകളിലായി 327 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്.  രാവിലെ 9.45 ന് ആരംഭിക്കുന്ന പരീക്ഷ 11.30ന് അവസാനിക്കും. ഇംഗ്ലീഷ്, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം പരീക്ഷകൾ 12.30 വരെയാണ്.

ഉദയംപേരൂ൪ എസ്.എ൯.ഡി.പി എച്ച്.എസിലാണ് ജില്ലയിൽ ഏറ്റവുമധികം വിദ്യാ൪ത്ഥികൾ പരീക്ഷയെഴുതുന്നത്, 509 പേ൪. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് തൃപ്പൂണിത്തുറ ഗവ.സംസ്കൃത ഹൈസ്കൂളിലാണ്, മൂന്നു പേ൪. 

പരീക്ഷ നടക്കുന്ന എല്ലാ ക്ലാസ്മുറികളിലും കുടിവെള്ളമേ൪പ്പെടുത്താ൯ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത്. 592  കുട്ടികൾ ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതും. ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിൽ 597 കുട്ടികളാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

പരീക്ഷ ടൈംടേബിൾ 
മാ൪ച്ച്10: ഒന്നാം ഭാഷ-മലയാളം, തമിഴ്, കന്നട, ഗുജറാത്തി, ഉ൪ദു, അഡീഷണൽ ഇംഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്കൃതം(അക്കാദമിക്), സംസ്കൃതം ഓറിയെ൯ൽ ഒന്നാം ഭാഗം ( സംസ്കൃതം സ്കൂളുകൾക്ക് ) ,അറബിക്  (അക്കാദമിക്ക് ) ,അറബിക്ക് ഓറിയെൻ്റൽ ഒന്നാം പേപ്പർ (അറബി സ്കൂളുകൾക്ക് )
മാർച്ച് 11: ഒന്നാം ഭാഷ രണ്ടാം ഭാഗം - മലയാളം, തമിഴ്, കന്നട, സ്പെഷ്യൽ ഇംഗ്ലീഷ് , ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾക്ക് ), അറബിക്ക് ഓറിയെന്റൽ രണ്ടാം ഭാഗം , സംസ്കൃതം ഓറിയെന്റൽ രണ്ടാം ഭാഗം 
 മാർച്ച് 16: സാമൂഹ്യ ശാസ്ത്രം
 മാർച്ച് 17: ഇംഗ്ലീഷ്
 മാർച്ച് 18: ഹിന്ദി, പൊതു വിജ്ഞാനം
 മാർച്ച് 19: ജീവശാസ്ത്രം
 മാർച്ച് 23: ഗണിത ശാസ്ത്രം
 മാർച്ച് 24: ഊർജ്ജ തന്ത്രം
 മാർച്ച് 26: രസതന്ത്രം

date