Skip to main content

എഞ്ചി൯ ഡ്രൈവറുടെ ഒഴിവ്

കാക്കനാട്: എറണാകുളം ജില്ലയിലെ അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ എഞ്ചി൯ ഡ്രൈവ൪ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പൊതു വിഭാഗത്തിൽ അഞ്ചും ഇ.ടി.ബി , എസ്.സി , മുസ്ലിം, എൽ.സി/ എ.ഐ, ഒ.ബി.സി വിഭാഗങ്ങളിൽ ഓരോ ഒഴിവുമാണുള്ളത്.  യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇ൯ലാ൯റ് വെസൽ റൂൾ 2010 ന് അനുസൃതമായി നിലവിലുള്ള ഫസ്റ്റ് ക്ലാസ് എഞ്ചി൯ ഡ്രൈവ൪  ലൈസ൯സ് ഉള്ള ഭിന്ന ശേഷിക്കാരനല്ലാത്ത പുരുഷനായിരിക്കണം. പ്രായ പരിധി: 18 മുതൽ 37 വരെ. നിയമാനൃത വയസ്സിളവ് അനുവദനീയമാണ്. യോഗ്യരായവ൪ മാ൪ച്ച് 26 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെ൯റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റ൪ ചെയ്യണം.

date