Skip to main content

അംഗീകൃത വാഹന ഡീലര്‍മാരുടെ യോഗം ഇന്ന് (മാര്‍ച്ച് 10)

സുപ്രീം കോടതി വിധി പ്രകാരം ബി എസ് 4 എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വാഹന ഡീലര്‍ഷിപ്പുകള്‍ക്ക് വില്‍ക്കുവാനോ ആര്‍ ടി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനോ അനുവദിക്കില്ല. ഇത്തരത്തില്‍പ്പെട്ട വാഹനങ്ങള്‍ മാര്‍ച്ച് 31 നകം ബന്ധപ്പെട്ട ആര്‍ ടി ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വാഹന ഉടമകളെ അറിയിക്കുന്നു. ഇതുസംബന്ധിച്ച് ജില്ലയിലെ അംഗീകൃത വാഹന ഡീലര്‍മാരുടെ യോഗം ഇന്ന് (മാര്‍ച്ച് 10) വൈകിട്ട് 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ അംഗീകൃത വാഹന ഡീലര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date