പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക വനദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വനം, പരിസ്ഥിതി, ജൈവ വൈവിധ്യ മേഖലകളെ അടിസ്ഥാനമാക്കി ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ചിന്നക്കട വനശ്രീ കോംപ്ലക്സില്‍ ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വിജയാനന്ദന് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോസ്ട്രി കണ്‍സര്‍വേറ്റര്‍ ഐ സിദ്ദിഖ് അധ്യക്ഷനായി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ജ്യോതി, എസ് ഹീരാലാല്‍, ക്വിസ് മാസ്റ്റര്‍ ജി ആര് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രിനിറ്റി ലൈസിയം സ്കൂളിലെ നവനീത് സിനി ജോര്‍ജ്ജ് ഒന്നാം സ്ഥാനവും അയ്യന്‍കോയിക്കല്‍ ഗവണ്മെന്റ് എച്ച് എസ് എസിലെ ആത്മജ പ്രകാശ് രണ്ടാം സ്ഥാനവും ടി കെ എം സെന്റനറി പബ്ലിക് സ്കൂളിലെ ജെ ശിവരൂപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റും സോഷ്യല്‍ ഫോറസ്ട്രി കണ്‍വേറ്റര്‍ വിതരണം ചെയ്തു.
- Log in to post comments