Post Category
മത്സ്യത്തൊഴിലാളി വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ ഫിഷറീസ് വകുപ്പ് സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) വഴി തീരദേശ /മത്സ്യത്തൊഴിലാളി വനിതകൾക്കായി നടപ്പിലാക്കുന്ന ത്രിദിന ബോധവൽക്കരണ പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 14, 15, 16 തീയ്യതികളിലായി നടത്തുന്ന പരിപാടിയിൽ ജീവിതശൈലീ രോഗങ്ങൾ, തീരദേശ മേഖലയിലെ വ്യക്തി ശുചിത്വവും ആരോഗ്യ പ്രശ്നങ്ങളും, തൊഴിൽ സാധ്യതകൾ, ഫിഷറീസ് വകുപ്പ് പദ്ധതികൾ, ബാങ്കിംഗ് തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. അപേക്ഷകർ 25 നും 50 നും ഇടക്ക് പ്രായമുള്ളവരും പത്താംതരം പാസ്സായവരും ആയിരിക്കണം. യാത്രാ ബത്ത ലഭിക്കും. ഫോൺ: 0497 2732487, 9526239623, 7559929415.
പി.എൻ.സി/389/2018
date
- Log in to post comments