Skip to main content

ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം  

എസ് സി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.  അർഹരായ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, അക്കൗണ്ട് നമ്പർ എന്നിവയുടെ കോപ്പിയും പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യപത്രവും (പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ) സഹിതം ഫെബ്രുവരി 15നകം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.  ആദ്യം ലഭിക്കുന്ന അപേക്ഷകൾക്ക് മുൻഗണന.  ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആനുകൂല്യം ലഭിച്ചവർ ആനുകൂല്യത്തിന് അർഹരല്ല.  ധനസഹായം ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ഹാജരാക്കേണ്ടതാണ്.

പി.എൻ.സി/389/2018

date