Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലേഴ്‌സിനായുള്ള പരിശീലന പരിപാടി - ദേശി യുടെ രണ്ടാംഘട്ടം ജില്ലാ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള വളങ്ങള്‍, കീടനാശിനി, കുമിള്‍ നാശിനി എന്നിവ വിപണനം ചെയ്യുന്ന ഡീലര്‍മാര്‍ക്ക് കാര്‍ഷിക പരിജ്ഞാനം നല്‍കി ശരിയായ രീതിയിലുള്ള വിപണനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കെ വി കെ മേധാവി സിനി സാം, ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു, വെട്ടിക്കവല ഗ്രാമപഞ്ചായത്തംഗം എം പി സജീവ്, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ റീബ തോമസ്, എം ആര്‍ ബിന്ദു, കെ വി പ്രകാശ്‌മേനോന്‍, എന്‍ എസ് ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

date