Skip to main content

ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേരുടെ സാമ്പിളുകളാണ് പോസിറ്റീവായത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതോടെ ജില്ലയില്‍ ജില്ലയില്‍  കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. നിലവില്‍ 21 പേര്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 733 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

 

date