Skip to main content

കൊവിഡ് 19: ഊരുമൂപ്പന്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഊരുമൂപ്പന്‍മാര്‍ക്കും ഫീല്‍ഡ് എസ്.ടി പ്രൊമോട്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു. കോവിഡ് 19 വൈറസ് ബാധയെക്കുറിച്ചും ജനങ്ങളിലുണ്ടായ ഭീതി തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രോഗം കൂടുതല്‍ പടരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പൊതുജനങ്ങളും രോഗികളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെകുറിച്ചും റാന്നി താലൂക്ക് ആശുപത്രി ആര്‍.എം.ഒ വൈശാഖ് ക്ലാസ് നയിച്ചു. റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ.ഫിലിപ്പ്, ആരോഗ്യ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം.ആര്‍ സുരേഷ്‌കുമാര്‍, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ വി.ആര്‍ മധു, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അജി, ഊരുമൂപ്പന്‍മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

                        

date