Post Category
ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ പിബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എന്‍എച്ചഎം ഡി.പി.എം ഡോ.എബി സുഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലാണ് കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍വേണ്ട മുന്‍ ഒരുക്കത്തോടെയാണ് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയത്. എത്ര വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ സാധിക്കും, വെളളത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ വിലയിരുത്തി. തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡി.പി.എം എബി സുഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്തളം അര്‍ച്ചന ആശുപത്രിയും സന്ദര്‍ശിച്ചു.
date
- Log in to post comments