Post Category
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം: ഡി.എം.ഒ
പത്തനംതിട്ട ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള 900 പേര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ. (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ വൈറസ് മറ്റുള്ളവരിലേക്കു പടരാനുള്ള സാഹചര്യമുണ്ട്. ഐസലേഷനിലുള്ളവര്‍ക്ക് മെഡിക്കല്‍ സഹായം ആരോഗ്യ വിഭാഗവും മറ്റു സഹായങ്ങള്‍ പഞ്ചായത്തുകളും നല്‍കും.
28 ദിവസം വീടുകളില്‍ ആളുകള്‍ കഴിയുന്നത് അവര്‍ക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയാണ്. ഭീതിയുടെ ആവശ്യമില്ല. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന് നിലയിലാണ് ഈ നിയന്ത്രണങ്ങളെന്നും എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
date
- Log in to post comments