Skip to main content

വിനോദ സഞ്ചാരത്തിന് പുതിയ പദ്ധതി: കടപ്പുറം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

പാർപ്പിടം, കുടിവെള്ളം, ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്. വിനോദ സഞ്ചാരികൾക്ക് കടലിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ ആലോചിച്ചു വരുന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് 2020-2021 വർഷത്തെ ജനകീയാസുത്രണം വികസന സെമിനാർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം, കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള അഭിവൃദ്ധി പ്രവർത്തനങ്ങൾ, കൃഷി എന്നിവയ്ക്കും പ്രാധാന്യം നൽകികൊണ്ടുള്ള പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഡി. വീരമണി, ബ്ലോക്ക് മെമ്പർ റ്റി. സി. ചന്ദ്രൻ, മെമ്പർമാരായ പി. കെ ബഷീർ, പി. എം. മുജീബ്, കാഞ്ചന മൂക്കൻ, എം. കെ ഷൺമുഖൻ, ഷൈല മുഹമ്മദ്, പി. എ അഷ്‌ക്കറലി, ഷാലിമ സുബൈർ, റഫീഖ ടീച്ചർ, നിത വിഷ്ണുപാൽ, ഷംസിയ തൗഫീഖ്, സെക്രട്ടറി ജോസഫ് എന്നിവർ പങ്കെടുത്തു.

date