Skip to main content

പ്രാദേശിക അവധി പ്രഖ്യാപിച്ചു

 

    മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 20ന് മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 28ന് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അവധിയായിരിക്കും. ചിറയിന്‍കീഴ് ശ്രീശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 28ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
(പി.ആര്‍.പി. 241/2020)

 

date