Skip to main content

ജില്ലയിലെ 13 റോഡുകള്‍ക്ക് 74.80 ലക്ഷം അനുവദിച്ചു

ജില്ലയിലെ 13 റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി  വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 74,80,000 രൂപ അനുവദിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. നിലമ്പൂര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി നഗരസഭയിലെയും കല്‍പകഞ്ചേരി, വാഴക്കാട്, തിരുവാലി, നന്നമ്പ്ര, മൊറയൂര്‍, ചീക്കോട്, തലക്കാട്, അങ്ങാടിപ്പുറം, പാണ്ടിക്കാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും വിവിധ റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. നിലമ്പൂര്‍ നഗരസഭയിലെ ടി.പി.എം മിഷന്‍-പൊട്ടി റോഡിന് 4,95,000 രൂപയും കൊണ്ടോട്ടിയിലെ കുന്നത്ത്-കിഴിക്കെലെ കണ്ടി ആശുപത്രി  റോഡിന്  4,90,000 രൂപയും തിരൂരങ്ങാടിയിലെ കുറ്റാലൂര്‍ പരി റോഡിന് നാല് ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്.
പാണ്ടിക്കാട്  ഗ്രാമപഞ്ചായത്തിലെ  പാണ്ടിക്കാട്-മേലങ്ങാടി- കാഞ്ഞിരംപ്പടി റോഡിന് നാല് ലക്ഷവും വാഴക്കാട് ആലുങ്ങപ്പറമ്പ്-തിരുവാലൂര്‍ റോഡിന് അഞ്ച് ലക്ഷവും നന്നമ്പ്രയിലെ രണ്ടു റോഡുകളായ  പാലപ്പുറത്താഴം-മുക്കായി കൈതവളപ്പ് റോഡിന് പത്ത് ലക്ഷവും പുത്തൂര്‍താഴം കൂനമങ്ങ് റോഡിന് 4,95,000 രൂപയും അനുവദിച്ചു. മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ കളത്തിപ്പറമ്പ്-കുന്നക്കാട് -മുസ്ലിയാരങ്ങാടി റോഡിന് എട്ട് ലക്ഷവും ചീക്കോടിലെ വാവൂര്‍-ചെറിയപറമ്പ് റോഡിന് പത്ത് ലക്ഷവും തലക്കാടിലെ ബിപി അങ്ങാടി-കല്ലക്കടവ് റോഡിന് ആറ് ലക്ഷവും  അങ്ങാടിപ്പുറം  വലിയപറമ്പ്-കൂട്ടില്‍ റോഡിന് നാല് ലക്ഷവും  തിരുവാലിയിലെ നടുവത്ത് സ്‌കൂള്‍ പടി-പടകാളിപറമ്പ് റോഡിന് നാല് ലക്ഷവും  കല്‍പകഞ്ചേരിയിലെ പാറക്കല്‍-മണിയാംതോട് റോഡിന് അഞ്ച് ലക്ഷവുമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ളത്.
 

date