Post Category
രജിസ്ട്രേഷന് പുതുക്കണം
കൊണ്ടോട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ പരിധിയില്‍ വരുന്ന കൊണ്ടോട്ടി നഗരസഭയിലെയും അരീക്കോട്, കാവന്നൂര്‍, വാഴക്കാട്, വാഴയൂര്‍, ചെറുകാവ്, പള്ളിക്കല്‍, ചേലേമ്പ്ര, മൊറയൂര്‍, നെടിയിരുപ്പ്, പുളിക്കല്‍, ഊര്‍ങ്ങാട്ടിരി, കുഴിമണ്ണ, ചീക്കോട്, കീഴ്പ്പറമ്പ്, മുതുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെയും കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം രജിസ്ട്രേഷന് എടുത്തിട്ടുള്ള കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് കാലാവധി 2019 ഡിസംബര്‍ 31ന് അവസാനിച്ചിട്ടുണ്ട്. രജിസ്ട്രേഷന് പുതുക്കാത്തവര് മാര്‍ച്ച് 15നകം രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി പുതുക്കണമെന്ന് കൊണ്ടോട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments