Skip to main content

കൈയുറകള്‍ വിതരണം ചെയ്തു

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈഎംസിഎ തിരുവല്ല സബ് റീജിയന്റെ നേതൃത്വത്തില്‍ കൈയുറകള്‍  സൗജന്യമായി വിതരണം ചെയ്തു.  താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ അധ്യക്ഷത വഹിച്ചു.  താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ്, വൈഎംസിഎ ഭാരവാഹികളായ അഡ്വ. ജോസഫ് നല്ലാനിക്കല്‍, ലാലൂ തോമസ്, കെ.സി. മാത്യു, ഈപ്പന്‍ വറുഗീസ്, നിഷ  എന്നിവര്‍ നേതൃത്വം നല്‍കി.

 

date