കോവിഡ് 19: വെള്ളാങ്ങല്ലൂരിൽ എപ്പിഡമിക് ഡിസീസ് ആക്ട് ശക്തമാക്കുന്നു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ എപ്പിഡമിക് ഡിസീസ് ആക്ട് പൊതുജന ആരോഗ്യ നിയമം ശക്തമായി നടപ്പിലാക്കുന്നു. നിയന്ത്രണം നീങ്ങുന്നത് വരെ കല്യാണമണ്ഡപങ്ങൾ അടച്ചിടണമെന്നും ആരാധനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴികെയുള്ള ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കണം. വീടുകളിൽ നടത്തുന്ന കല്യാണം, ഗൃഹപ്രവേശം, പേരിടൽ, ജന്മദിനാഘോഷങ്ങൾ, മരണാനന്തരചടങ്ങുകൾ എന്നിവ ചടങ്ങുകളായി ഒതുക്കി നിർത്തണം. എന്നിങ്ങനെയുള്ള നിയമാവികൾ ഉൾപ്പെടുത്തിയുള്ള നോട്ടീസ് പഞ്ചായത്ത് ആരോഗ്യവിഭാഗം പുറത്തിറക്കി. വിദേശങ്ങളിൽ നിന്നും വരുന്നവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ ഇരിക്കണമെന്നും ആരോഗ്യവിഭാഗം ഉത്തരവിറക്കിയിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവർക്ക് എപ്പിഡമിക് ആക്ട് പ്രകാരം പിഴവും തടവും കൂടിയ ശിക്ഷ ലഭിക്കും. പഞ്ചായത്തിൽ നടത്തിയ പരിശോധനയ്ക്ക് ആരോഗ്യവിഭാഗം ഓഫീസർ വി ജെ ബെന്നി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശരത് കുമാർ, രാജേഷ് കുമാർ, ശിഹാബുദ്ദീൻ,എ എം മദീന എന്നിവർ നേതൃത്വം നൽകി.
- Log in to post comments