Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന മാര്‍ച്ച് 15ന്
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകളിലെ ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ വള്ളവും എഞ്ചിനും പരിശോധിക്കുന്നു. തെരഞ്ഞെടുത്ത പരിശോധനാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 ന് രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെ ഭൗതീക പരിശോധന നടത്തും.
2010 ജനുവരി ഒന്നിന് ശേഷം വാങ്ങിയ എഞ്ചിനുകള്‍ക്കാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ് വൈകിട്ട് അഞ്ച് മണി. യാനങ്ങള്‍ക്ക് പ്രതേ്യകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറങ്ങള്‍ മത്സ്യഭവന്‍, മത്സ്യഫെഡ് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം വളളവും എഞ്ചിനും രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, എഞ്ചിന്‍ വാങ്ങിയതിന്റെ ബില്‍/ഇന്‍വോയ്‌സ്, ബാങ്ക് പാസ്സ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ ഒന്ന് രണ്ട് പേജുകള്‍, നിലവിലുളള പെര്‍മിറ്റ്, ക്ഷേമനിധി പാസ്സ്ബുക്ക് എന്നിവയുടെ അസ്സലും കോപ്പിയും ഹാജരാക്കണം.
പരിശോധന ദിവസം രാവിലെ എട്ട് മണിക്ക് മുമ്പായി യാനങ്ങളും എഞ്ചിനുകളും പരിശോധന കേന്ദ്രങ്ങളില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളിലും ലഭിക്കും. 

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെയും കോട്ടയം പ്രസ് ക്ലബ്ബിന്റെയും  സംയുക്താഭിമുഖ്യത്തില്‍ പരിവര്‍ത്തിത ക്രൈസ്തവ/ശുപാര്‍ശിത വിഭാഗത്തിലെ യുവതി യുവാക്കള്‍ക്കായി ഏപ്രില്‍ മുതല്‍ നാല് മാസക്കാലത്തേയ്ക്ക് സര്‍ട്ടിഫിക്കറ്റോടു കൂടിയ സൗജന്യ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തുന്നു.
യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം.  പ്രായപരിധി- 18നും 40നും മധ്യേ. പത്ത് പേര്‍ക്കാണ് പ്രവേശനം. ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 120000 രൂപ വരെയും വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജാതി, വരുമാനം,  വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം മാര്‍ച്ച് 25  വൈകിട്ട്  5 മണിക്ക് മുന്‍പായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍,  നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിലേക്കായി അഞ്ച് ലക്ഷം രൂപ വരെ മതിയായ  ജാമ്യവ്യവസ്ഥയില്‍ പ്രതിവര്‍ഷം ആറു ശതമാനം പലിശ നിരക്കില്‍ വായ്പയും കോര്‍പ്പറേഷന്‍ നല്‍കുന്നതാണ്. ഫോണ്‍ 0481 2564304,  9400309740.

 യോഗ ടീച്ചര്‍ ട്രെയിനിങ്: ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങിന്  അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയായവരായിരിക്കണം.  ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍  മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും.  https://srccc.in/download ല്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.   വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.  

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം
ജില്ലയില്‍ പോക്‌സോ നിയമത്തിനു കീഴില്‍ തലശ്ശേരി, തളിപ്പറമ്പ് പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ബാര്‍ അസോസിയേഷന്‍ മുഖാന്തിരം മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം  കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കണം.

ഭരണാനുമതി ലഭിച്ചു
കെ കെ രാഗേഷ് എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ കൃഷ്ണപ്പിള്ള സ്മാരക വായനശാല കെട്ടിട നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെ സുധാകരന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ മങ്കര ബദരിയ നഗര്‍ ഏരിയ, ആലക്കോട് ഗ്രാമപഞ്ചായത്തിലെ  കൊട്ടയാട് കവല, അരങ്ങം പഞ്ചായത്ത് കവല, കരുവഞ്ചാല്‍ ന്യൂ ബസാര്‍ എന്നിവിടങ്ങളില്‍ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 14.62 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

കൂടിക്കാഴ്ച 19 ന്
ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി  വൈ പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ ഇ സി ജി ടെക്‌നീഷ്യന്‍ (എസ് എസ് എല്‍ സി, ഇ സി ജി, ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ്), പ്ലംബര്‍/ഇലക്ട്രീഷ്യന്‍ (എസ് എസ് എല്‍ സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ അംഗീകാരമുള്ള വയര്‍മെന്‍സ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്) എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 10 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.  

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് പരിസരം, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 13 ന് വൈകിട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ വര്‍ക്ക് ഷോപ്പിലേക്കാവശ്യമായ ആര്‍ഗണ്‍ വാതക സിലിണ്ടര്‍, കാര്‍ബണ്‍ഡയോക്‌സൈഡ് സിലിണ്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 12 ന് വൈകിട്ട് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജ് ബസ്സുകള്‍ക്ക് ഓട്ടോമാറ്റിക് ഡോര്‍ ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 16 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീലേക്ക് ഗുണനിലവാരമുള്ള തേനീച്ച കൂടും കോളനിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 20 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700057.

ലേലം ചെയ്യും
ജില്ലയിലെ മുണ്ടയാട് പ്രദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ കായ്ഫലമില്ലാത്തതും ഉണങ്ങിയതുമായ തെങ്ങുകള്‍ മാര്‍ച്ച് 16 ന് രാവിലെ 11.30 ന് ഫാം ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
തെങ്ങ്, കശുമാവ്,  മഞ്ചാടി എന്നിവ മാര്‍ച്ച് 16 ന് രാവിലെ 11 മണിക്ക് ഫാം ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍: 0497 2721168.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത  ഇരിട്ടി താലൂക്ക് പായം അംശം ദേശത്തുള്ള റി സ 190/111 ല്‍ പെട്ട 0.0293 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും   മാര്‍ച്ച് 19 ന് രാവിലെ 11 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും പായം വില്ലേജ് ഓഫീസിലും ലഭിക്കും.  0490 2494910.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത  ഇരിട്ടി താലൂക്ക് ആറളം അംശം ദേശത്തുള്ള റി സ 67 ല്‍ പെട്ട 0.3358 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും   മാര്‍ച്ച് 20 ന് രാവിലെ 11.30 ആറളം വില്ലേജ് ഓഫീസിലും ലഭിക്കും.  0490 2494910.

ഓണ്‍ലൈന്‍ ലേലം
ജില്ലയിലെ വളപട്ടണം, കൊളവല്ലൂര്‍, കണ്ണൂര്‍ ട്രാഫിക് യൂണിറ്റ്, ന്യൂ മാഹി, കുടിയാന്‍മല, പാനൂര്‍, കണ്ണപുരം, പെരിങ്ങോം, കണ്ണൂര്‍ ടൗണ്‍, മയ്യില്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിസത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത വാഹനങ്ങള്‍ www.mstcecommerce.comമുഖേന മാര്‍ച്ച് 13 ന് ഇ ലേലം നടത്തും.  ഫോണ്‍: 0497 2763330.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (678/2014) തസ്തികയിലേക്ക് 2017 ജനുവരി 23 ന് നിലവില്‍ വന്ന 133/2017/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജനുവരി 23 മുതല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date