Post Category
പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണനാണയം വിതരണം ചെയ്തു
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന സ്വര്‍ണ്ണ നാണയം കലക്ടര്‍ ടി വി സുഭാഷ് വിതരണം ചെയ്തു. ജില്ലയിലെ ആറു പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കാണ് നാലു ഗ്രാം വീതമുള്ള സ്വര്‍ണ്ണ നാണയം വിതരണം ചെയ്തത്. അപര്‍ണ്ണ കൃഷ്ണന്‍, ഇ അജിഷ, സായന്ത് രാമകൃഷ്ണന്‍, ഇ ജി കൃഷ്ണ, പി സൂര്യ, ഇ അഗിഷ എന്നിവരാണ് സ്വര്‍ണ നാണയത്തിന് അര്‍ഹരായത്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ എം കെ മഹറൂഫ്, ജൂനിയര്‍ സൂപ്രണ്ട് ടി കെ മനോജ്, കെ വി ധനേഷ് പങ്കെടുത്തു.
date
- Log in to post comments