Post Category
വിദേശത്ത് നിന്ന് വരുന്നവരെ അപമാനിക്കരുത്- മന്ത്രി
മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്ന നടപടികളോ അവരെ അപമാനിക്കുന്ന സമീപനമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെയും ആട്ടിയകറ്റരുത്. അവര്‍ക്ക് മതിയായ സംരക്ഷണം നല്‍കുകയും ചികിത്സ ആവശ്യമായവര്‍ക്ക് അത് ഉറപ്പാക്കുകയും ചെയ്യണം. എല്ലാവരോടും മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments