Post Category
പക്ഷിപ്പനി: നിയന്ത്രണങ്ങളുമായി സഹകരിക്കണം
കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ട് പൂര്‍വ്വസ്ഥിതി വേഗത്തില്‍ കൈവരിക്കുന്നതിന് ഈ സഹകരണം ആവശ്യമാണ്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഈ നിയന്ത്രണം. ഇതിനകം ജില്ലയില്‍ ആകെ 6305 പക്ഷികളെ കൊന്നൊടുക്കിയതായി മന്ത്രി അറിയിച്ചു. വെങ്ങേരിയില്‍ 4711 ഉം കൊടിയത്തൂരില്‍ 787 ഉം ചാത്തമംഗലത്ത് 807 ഉം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
date
- Log in to post comments