Skip to main content

മാര്‍ച്ച് അഞ്ചിലെ വിമാന യാത്രക്കാര്‍ ബന്ധപ്പെടണം

 

 

 

 

കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍  SG54 ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്നേ ദിവസം ദുബായില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346 ലെ യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ സ്‌പൈസ്‌ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. ആയതിനാല്‍ ആ ഫ്ൈളറ്റില്‍ (എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 346) സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാര്‍ ഉടന്‍തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി 04952371002, 2371471 നിര്‍ബന്ധമായും ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് ജില്ലയിലെ യാത്രക്കാര്‍ അവരുടെ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറിലോ അല്ലെങ്കില്‍ ദിശ- O4712552056, ടോള്‍ഫ്രീ 1056  നമ്പറിലോ ബന്ധപ്പെടണം.

 

ഇതോടൊപ്പം എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 394 (കുവൈറ്റ് -കോഴിക്കോട് ) ലെ  മുഴുവന്‍ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഇവര്‍ 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും  കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിദേശത്തുനിന്ന് വരുന്ന ആളുകള്‍ നിര്‍ബന്ധമായും  അവരുടെ വീടുകളില്‍ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ  കഴിയണം.

date