Post Category
സെയ്ഫ് ഹോമുകള്‍: സന്നദ്ധസംഘടനകള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെയ്ഫ് ഹോമുകള്‍ സ്ഥാപിക്കും. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസസൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍ക്ക് പ്രൊപ്പോസല്‍ നല്‍കാം. താമസകാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. പ്രൊപ്പോസല്‍ ഈ മാസം 20നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. എന്‍ജിഒകള്‍ ഇതിനകം പ്രൊപ്പോസല്‍ നല്കിയിട്ടുണ്ടെങ്കില് വീണ്ടും നല്‍കേണ്ടതില്ല. കൂടുതല്‍ വിവരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.
date
- Log in to post comments