Post Category
അടിയന്തര യോഗം ചേർന്നു
കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്യത്തിൽ നിലവിലുള്ള അവസ്ഥ വിലയിരുത്തുന്നതിനും തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേണ്ടി അടിയന്തര യോഗം ചേർന്നു. പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നായി എത്തിയ 121 പേർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കഴിയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ള മേഖലകളിലേക്കും കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് രമണി രാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, മെഡിക്കൽ ഓഫീസർ ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, ഡോ ഹസീന, ഡോ: അരുണ എസ്.ബട്ട് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
date
- Log in to post comments