പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി
2020- 2021 സാമ്പത്തിക വർഷത്തെ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി പ്രവർത്തനങ്ങളെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. രണ്ടാഴ്ച്ചയ്ക്കുളിൽ പദ്ധതി വിഹിതത്തിന്റെ 100 ശതമാനം ചെലവഴിച്ചതിന്റെ രേഖ നിർവ്വണ ഉദ്യോഗസ്ഥരോട് സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർദ്ദേശിച്ചു.
ഡിവിഷണൽ മെമ്പർമാർ പദ്ധതികൾ കൃത്യമായി എഴുതി സമർപ്പിക്കണമെന്നും യോഗത്തിൽ പറഞ്ഞു. അതാത് പഞ്ചായത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഡിവിഷണൽ മെമ്പർമാർ നൽകണം. വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ.ഡിക്സൺ, സെക്രട്ടറി കെ.ജി തിലകൻ ഡിവിഷണൽ മെമ്പർമാർ / മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments