Skip to main content

ജൂനിയർ മെഡിക്കൽ ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജൂനിയർ മെഡിക്കൽ ഓഫീസർ (ഐ.സി.എം.ആർ റിസർച്ച് പ്രോജക്ട്) തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യത (എം.ഡിയും ഗവേഷണപരിചയമുള്ളവർക്ക് മുൻഗണന). പ്രതിമാസ ശമ്പളം 45000 രൂപ. ജനനതിയതി, വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ 19ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനമേധാവിയുമായി ഒരു കരാർ ഒപ്പുവയ്ക്കണം.
പി.എൻ.എക്സ്.1061/2020

date