Skip to main content

സ്റ്റേജ് കാര്യേജ് ബസ്സുകളുടെ നികുതി ഏപ്രിൽ 15 വരെ അടയ്ക്കാം

സ്റ്റേജ് കാര്യേജ് ബസ്സുകളുടെ 2020 ജനുവരി ഒന്നിന് ആരംഭിച്ച ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയം ഏപ്രിൽ 15 വരെ ദീർഘിപ്പിക്കാൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബസ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വരുമാന നഷ്ടവും കണക്കിലെടുത്താണ് സമയം ദീർഘിപ്പിച്ചത്.
പി.എൻ.എക്സ്.1063/2020

date