Post Category
ജില്ലാ ഭരണകൂടത്തിന് സഹായവുമായി ട്രാക്കും
കൊറോണ ബാധക്കെതിരെയുള്ള ജാഗ്രതാ നടപടികളില്‍ ജില്ലാ ഭരണകൂടത്തെ സഹായിക്കുവാന്‍ ട്രാക്ക് വോളന്റിയര്‍മാരെത്തി. ആരോഗ്യവിഭാഗത്തിനായി രൂപീകരിച്ച സ്ക്വാഡില്‍ പോലീസ്, ആശാ വര്‍ക്കര്‍മാര്‍ എന്നിവരോടൊപ്പം പരിശീലനം സിദ്ധിച്ച മുപ്പത്തിയഞ്ചു ട്രാക്ക് വോളന്റിയേഴ്സും ഉണ്ട്. ഇവര്‍ കൊല്ലം, പരവൂര്‍,കൊട്ടാരക്കര,കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡിലുമാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുക. ലേസര്‍ മീറ്റര്‍ ഉപയോഗിച്ചു ദീര്‍ഘദൂര യാത്രക്കാരെ പരിശോധിച്ച് പനിയുണ്ടെങ്കില്‍ ആശുപത്രിയിലെത്തിക്കുക എന്നതാണ് വോളന്റിയര്‍മാരുടെ ദൗത്യം.
ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം ട്രാക്ക് വോളന്റിയര്‍മാരായ അമീന്, അനില്‍കുമാര്‍, ആഷിക്, മുഹ്ളര്‍ കോയ തങ്ങള്‍ എന്നിവരാണ് വോളന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
date
- Log in to post comments