Post Category
കോവിഡ് 19; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നീണ്ടകര, ചവറ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാവശ്യമായ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ മറ്റ് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്കും തൊഴിലാളികള്‍ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ലഭ്യമാക്കാന്‍ തൊഴിലുടമകള്‍ക്കും നിര്‍ദേശം നല്കി. ബോധവത്കരണ ക്ലാസുകള്‍ക്ക് ലേബര്‍ ഓഫീസര്‍മാരായ എ ബിന്ദു, ടി ആര് മനോജ്കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര് ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
date
- Log in to post comments