രാജാ റോഡ് മേല്‍പ്പാലത്തിന് താഴെ അനധികൃത പാര്‍ക്കിങും വഴിയോരകച്ചവടവും ഒഴിവാക്കി
മെക്കാഡം ടാറിങ് നടത്തി റോഡ് ഗതാഗതത്തിന് സൗകര്യം ലഭിച്ച നീലേശ്വരം രാജാ റോഡ് മേല്‍പ്പാലത്തിനു താഴെ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കും. വഴിയോര കച്ചവടവും തത്ക്കാലം നിര്‍ത്തലാക്കി. മേല്‍പാലത്തിനു താഴെയുള്ള ഓട്ടോറിക്ഷാ പാര്‍ക്കിങ് സൗകര്യപ്രദമായ വിധത്തില്‍ ക്രമീകരിച്ചു. മേല്‍പ്പാലത്തിനു കീഴില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമുടമകള്‍ക്ക് റെയില്‍വോ സ്റ്റേഷന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. നഗരസഭാ അധികൃതരും പോലീസും ചേര്‍ന്നാണ് പുതിയ ക്രമീകരണം ഒരുക്കിയത്.
നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായും, വാഹനങ്ങളിലുമായി പോകുന്നവരുടെ യാത്രാക്ലേശവും അപകടസാഹചര്യവും ഒഴിവാക്കുവാന്‍ പുതിയ സംവിധാനവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments