Post Category
തദ്ദേശ സ്ഥാപന പദ്ധതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്കി
ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് പദ്ധതി അംഗീകാരം നല്കി. സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി ഇടുക്കിയും ആദ്യ ഗ്രാമപഞ്ചായത്തുകളായി അടിമാലിയും മണക്കാടും ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഇളംദേശത്തിനുമാണ് പദ്ധതി അംഗീകാരം ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ 632 പദ്ധതികള്‍ക്കായി 8984.82 ലക്ഷം രൂപയുടെ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചു. ഇതില്‍ പൊതുവിഭാഗം 556, എസ്.സി.പി 46, റ്റി.എസ്.പി 30 എന്നിവയുള്‍പ്പെടുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ 85 പദ്ധതികള്‍ക്കായി 524.00 ലക്ഷം രൂപയുടേയും അടിമാലി ഗ്രാമ പഞ്ചായത്തില്‍ 196 പദ്ധതികള്‍ക്കായി 1517.24 ലക്ഷം രൂപയുടേയും, മണക്കാട് പഞ്ചായത്തില്‍ 136 പദ്ധതികള്‍ക്കായി 374.52 ലക്ഷം രൂപയുടേയും അംഗീകാരമാണ് ലഭിച്ചത്.
date
- Log in to post comments