Post Category
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മരണങ്ങള്; കൊറോണ ബാധ ഇല്ല
നെടുംകുന്നം സഞ്ജീവനി, കുറിച്ചി ജീവന് ജ്യോതി മാനിസികാരോഗ്യ കേന്ദ്രങ്ങളില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം സാമ്പിളുകളുടെ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മരിച്ച നാലു പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇവരുടേതുള്‍പ്പെടെ ഇന്നലെ ജില്ലയില്‍ ലഭിച്ച ഏഴു സാമ്പിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്.
date
- Log in to post comments