അറിയിപ്പ്
ക്വട്ടേഷൻ ക്ഷണിച്ചു
കാക്കനാട് : ജില്ല ഹോമിയോ മെഡിക്കൽ ഓഫീസിലെ ആവശ്യങ്ങൾക്കായി ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് വാഹനം വാടകക്ക് നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി : മാർച്ച് 28. ഫോൺ : 0484 2955687
അഭിമുഖം മാറ്റിവെച്ചു
കാക്കനാട് : ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് മാർച്ച് 24 ന് നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അറിയിപ്പ്
എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ) തസ്തികയില്‍ മൂന്ന്് താല്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത, എസ്.എസ്.എല്‍.സി പാസ്സായിരിക്കണം, എ ക്ലാസ്സ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴിലുള്ള മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവ. പ്രായം ഈ വര്‍ഷം ജനുവരി ഒന്നിന് 18 മുതല്‍ 41 വയസ്സ് പൂര്‍ത്തിയാകണം. നിയമാനുസൃത വയസ്സിളവ് അനുവദനീയം. പട്ടികജാതി മുന്‍ഗണനയുള്ളവര്‍ ഒന്ന്, മുസ്ലീം മുന്‍ഗണനയുള്ളവര്‍ ഒന്ന്, തുറന്ന മത്സരം മുന്‍ഗണനയുള്ളവര്‍ ഒന്ന് (സ്ത്രീകള്‍ മാത്രം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 03.04.2020 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കുമെന്ന് എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സിറ്റിംഗ് മാറ്റിവെച്ചു
കാക്കനാട്: ജില്ലാതല പോലീസ് കംപ്ലൈന്റ് അതോറിറ്റി ഈ മാസം 23, 24 തീയതികളില്‍ എറണാകുളം കളക്ടറേറ്റില്‍ നടത്തുവാനിരുന്ന സിറ്റിംഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചു. പുതിയ തീയതി ബന്ധപ്പെട്ട കക്ഷികളെ രേഖാമൂലം അറിയിക്കുന്നതാണെന്ന് ജില്ലാതല പോലീസ് കംപ്ലൈന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു
- Log in to post comments