Post Category
ബോധവൽക്കരണം നടത്തി
കോവിഡ് -19 വൈറസ് മുൻകരുതലുകൾ സംബന്ധിച്ച് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽകരണം നടത്തി. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കായി മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ബോധവൽകരണം നടത്തിയത്. ഡോ മംഗള നടപടികളെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് - 19 ബാധിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ പറഞ്ഞു.
date
- Log in to post comments