Skip to main content

മാതാംപറമ്പ് പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി

 

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാതാംപറമ്പ്-പുല്‍പറമ്പ് റോഡിന് 13.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം  എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്. മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള എളുപ്പ വഴിയായി ഉപയോഗിക്കാന്‍ പറ്റുന്ന ഈ റോഡ് കാമ്പ്രത്ത് ചക്കാലക്കല്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ്.
 

date