Skip to main content

തേനീച്ച കര്‍ഷകരുടെ വിവരശേഖരണം നടത്തുന്നു

 

ആലപ്പുഴ: ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തേനീച്ച കൃഷിയും അനുബന്ധ വ്യവസായവും വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകളും നിലവിലെ പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനായി കേരളത്തിലെ തേനീച്ച കര്‍ഷകരുടെ വിവരശേഖരണം നടത്തുന്നു. തേനീച്ച കര്‍ഷകരുടെ വിവരങ്ങള്‍, വാര്‍ഷിക തേന്‍ ഉല്‍പാദനം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കൃഷിഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ല സംഭരണ വിതരണ കേന്ദ്രങ്ങള്‍, അംഗീകൃത ബീ ബ്രീഡിങ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇതിനാവശ്യവായ ഫോറം ലഭിക്കും. കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോറം ഏപ്രില്‍ 30നകം റീജണല്‍ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ്, തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, കല്ലിന്മേല്‍ പി.ഒ, മാവേലിക്കര- 690509 എന്ന വിലസത്തില്‍ ലഭിക്കണം. ഫോണ്‍: 0479- 2356695. ഇ-മെയില്‍-beekeepingcentre@gmail.com.

 

date