Post Category
മാനസിക പിന്തുണയുമായി ഇംഹാന്‍സ്
കൊവിഡ് 19 ബാധ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കും സേവനങ്ങള്‍ നല്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കൗസിലര്‍മാര്‍, മറ്റ് പാരാമെഡിക്കല്‍, പാരാലീഗല്‍ വൊളന്റിയര്‍മാര്‍ എന്നിവരില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്നതിനും മാനസിക പിന്തുണ ലഭ്യമാക്കുന്നതിനും സഹായവുമായി കോഴിക്കോട് ഇംഹാന്‍സ്. മാനസികാരോഗ്യ മേഖലയില്‍ പ്രാവീണ്യം സിദ്ധിച്ച വിദഗ്ദ്ധ സംഘത്തെ ഏകീകരിച്ചു കൊണ്ട് രാവിലെ 9 മുതല്‍ രാത്രി 9 വരെ 25 പേരടങ്ങിയ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാവും.
date
- Log in to post comments