Skip to main content

കോവിഡ് 19: സാനിറ്റൈസർ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു

കോവിഡ് 19 വൈറസ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി പൊയ്യ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന 'ആരോഗ്യസുരക്ഷ-2020'പരിപാടിയിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സാനിറ്റെസർ, തുണി മാസ്‌ക് നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, വൈസ് പ്രസിഡന്റ് സിബി ഫ്രാൻസിസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സരോജവേണു ശങ്കർ കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ വാമനൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസി.സെക്രട്ടറി സുജൻ പൂപ്പത്തി മോഡറേറ്ററായ പരിശീലനത്തിന് കുളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്നഴ്സ് ഷെറിൻ. പി. ബഷീർ നേതൃത്വം നൽകി. ഐസോ പ്രൊപ്പെലിൻ ആൽക്കഹോൾ 70%, ഗ്ലിസറിൻ, അലുവിറ ജെൽ, ആൽമണ്ട് ഓയിൽ എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് ഉണ്ടാക്കുന്ന ഗുണമേന്മയുള്ള സാനിറ്റൈസറും കുടുംബശ്രീ അയൽക്കൂ ട്ടാംഗങ്ങൾ തയ്ച്ച് തയ്യാറാക്കുന്ന തുണി മാസ്‌കും ഉടൻ വിതരണം ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

date