Skip to main content

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ : പൊതുജനങ്ങൾക്കായി സാനിറ്റൈസർ സ്ഥാപിച്ചു

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ എല്ലാ ഓഫീസുകളിലും സാനിറ്റൈസർ സ്ഥാപിക്കണം എന്ന നിർദ്ദേശത്തിന്റെ ഭാഗമായി അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ എത്തുന്നവർക്കായി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകൽ സംവിധാനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ വി ഡേവിസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ മാള, അമ്പഴേക്കാട് ബ്രാഞ്ചുകളിലും വൈറസ് ബാധയെ മുൻനിർത്തി സാനിറ്റൈസർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 വൈറസ് ബാധ തടയാനായി എല്ലാവരും ശ്രദ്ധിക്കണമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ഇതിനായി അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. ബാങ്കിൽ ആവശ്യങ്ങളുമായി എത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി എം വത്സൻ, ജോർജ്ജ് നെല്ലിശ്ശേരി, പി കെ ശിവജി, സെക്രട്ടറി എൻ എസ് സനുഷ തുടങ്ങിയവർ പങ്കെടുത്തു.

date